തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചു. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡ് തുടരുന്നതിനാൽ ബൈജു ഉടൻ ജയിൽ മോചിതനാകില്ല. ഈ മാസം 25-ന് ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യത്തിനായി ഹർജി സമർപ്പിക്കാനാണ് നീക്കം. സ്വർണക്കൊള്ള കേസിൽ ഇതുവരെ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.










