Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഓടി മറഞ്ഞയാളെ കണ്ടെത്തി പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച് കോട്ടയം വെസ്റ്റ് പോലീസ്.

വീട്ടിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ, കുടുംബ വഴക്കിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഗൃഹനാഥൻ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി വീട്ടിൽ നിന്ന് ഓടിപ്പോയെന്ന വിവരമാണ് ലഭിച്ചത്.

എസ്ഐ ജയകുമാറിന്റെയും സിവിൽ പോലീസ് ഓഫീസർ പ്രതാപന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ നടത്തി. പൊന്തക്കാടിനുള്ളിലേക്ക് ഓടിപ്പോയ ഇയാളെ ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.

തുടർന്ന് പോലീസ് തന്നെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40 ശതമാനത്തിലധികം പൊള്ളലേറ്റതായി അറിയുന്നു. ടൈൽ പണിക്കാരനായ ഇയാൾ സാമ്പത്തിക ബാധ്യതകളും വീട് ജപ്തി ഭീഷണിയും നേരിടുകയായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix