തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും തമ്മിൽ നടന്ന അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് അഭിമുഖത്തിൽ ഉള്ളതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത അഭിമുഖം രണ്ട് ദിവസമെടുത്താണ് ഷൂട്ട് ചെയ്തത്. ചാനലുകളും സോഷ്യൽ മീഡിയയും വഴിയാകും റിലീസ്.




