സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ATMല്‍ ഇനി ഇതിനും പണം നല്‍കണം; പുതിയ നിയമവുമായി ബാങ്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: എടിഎമ്മുകളില്‍ നിന്നുള്ള യുപിഐ അധിഷ്ഠിത പണം പിന്‍വലിക്കലുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എച്ച്ഡിഎഫ്സി ബാങ്ക് തീരുമാനിച്ചു. ഇനി മുതല്‍ ഇത്തരം കാര്‍ഡ്ലെസ്സ് ഇടപാടുകളെയും ഉപഭോക്താക്കളുടെ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ബാങ്ക് അറിയിച്ചു. 2026 ഏപ്രില്‍ 1 മുതലാണ് പരിഷ്‌കരിച്ച ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നടത്തുന്ന ഇത്തരം പിന്‍വലിക്കലുകള്‍ പ്രത്യേകമായാണ് കണക്കാക്കിയിരുന്നത്, എന്നാല്‍ പുതിയ മാറ്റം വരുന്നതോടെ ഇവയും സാധാരണ എടിഎം ഇടപാടുകളുടെ എണ്ണത്തില്‍പ്പെടും.

ബാങ്ക് നിശ്ചയിച്ചിട്ടുള്ള ഈ സൗജന്യ പരിധി കഴിഞ്ഞാല്‍ ഓരോ അധിക യുപിഐ പിന്‍വലിക്കലിനും 23 രൂപയും അതിനോടൊപ്പം നികുതിയും ഫീസായി ഉപഭോക്താവ് നല്‍കേണ്ടി വരും. നിലവിലെ ചട്ടപ്രകാരം എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് ഇടപാടുകള്‍ വരെ സൗജന്യമാണ്. ഇടപാട് നിരക്കുകളില്‍ സുതാര്യതയും ഏകീകരണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കമെന്ന് ബാങ്ക് വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.