സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

BJPയെ പേടി, നില്‍ക്കാന്‍ ആളില്ല; സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോളിളക്കമുണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധ്യതയുള്ള മണ്ഡലങ്ങളെ കൃത്യമായി പഠിച്ച് അവിടെ സജീവമാണ് ബിജെപി. അത്തരത്തില്‍ സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന, ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. ബിജെപിയെ സംബന്ധിച്ച് അവരുടെ ചരിത്രത്തില്‍ ഇടംപിട്ട മണ്ഡലമാണ് നേമം. മുമ്പ് ഒ രാജഗോപാലിലൂടെ ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നത് ഇവിടെയാണ്. വി ശിവന്‍കുട്ടിയെ നിര്‍ത്തി സിപിഎം കഴിഞ്ഞ തവണ നേമം മണ്ഡലം പിടിക്കുകയായിരുന്നു. ശിവന്‍കുട്ടി തന്നെയാകും ഇത്തവണയും നേമത്ത് ഇടതിന്റെ തേരാളി. എന്നാല്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിട്ടും നേമത്ത് പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമായിട്ടും നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വിമുഖത കാണിക്കുകയാണെന്ന് ദേശിയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി ഇത്തവണ ഇവിടെ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുന്നതെന്ന് വ്യക്തമായതിനാല്‍ മറ്റ് മണ്ഡലങ്ങളില്‍ ടിക്കറ്റ് തേടുന്ന നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസില്‍ നിന്നുള്ള തിരിച്ചടി ഭയന്ന് നേമത്ത് മത്സരിക്കാന്‍ മടിക്കുന്നതായിട്ടാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ 60,000 ത്തിലധികം വോട്ടുകള്‍ നേടിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. 2016 ല്‍ ബിജെപി ആദ്യമായി അവിടെ വിജയിക്കുമ്പോള്‍ പ്രതിപക്ഷമായ യുഡിഎഫ് അവരുടെ ചെറിയ സഖ്യകക്ഷിക്കായിരുന്നു അന്ന് സീറ്റ് നല്‍കിയത്. ബിജെപിയുടെ അപ്രതീക്ഷിത വിജയത്തോടെ രാഷ്ട്രീയമായി ഹൈ വോള്‍ട്ടേജ് മണ്ഡലമായി പിന്നീട് നേമം മാറി. അന്ന് വി ശിവന്‍കുട്ടിയെയാണ് ഒ രാജഗോപാല്‍ തോല്‍പ്പിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും സ്ഥാനാര്‍ത്ഥിയാക്കി. സിപിഎമ്മിന്റെ വി ശിവന്‍കുട്ടി വിജയിച്ചു. അതേസമയം കെ മുരളീധരന്‍ നേടിയ 36,524 വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി. ഇത്തവണയും മുരളീധരനെ നിര്‍ത്തുമെന്ന് തന്നെയാണ് വാര്‍ത്തകള്‍ അധികവും വന്നിരുന്നതെങ്കിലും ഇപ്പോഴും അക്കാര്യത്തില്‍ ഒരുറപ്പ് നല്‍കാന്‍ കോണ്‍ഗ്രസിനാകുന്നില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ നേടിയ വോട്ടുകള്‍ നിര്‍ണായകമായെന്ന് കണ്ടെത്തിയ ബിജെപി ഇത്തവണ മുരളീധരനെ ലക്ഷ്യം വെക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്. എന്നാലിത് ആര്‍എസ്എസ് നേതാക്കള്‍ നിഷേധിക്കുന്നുണ്ട്. പക്ഷേ ഒന്നാഞ്ഞ് ശ്രമിച്ചാല്‍ ഒരിക്കല്‍ കൂടി നേമം ഇങ്ങോട്ട് പോരും എന്നുറപ്പുള്ള ബിജെപി അവിടെ ധ്രുവീകരണത്തിന് ശ്രമിക്കുമെന്ന് നിസ്സംശയം പറയാം.

എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ആവശ്യമുള്ള ഒരു തെരഞ്ഞെടുപ്പില്‍, സംഘപരിവാര്‍ ലക്ഷ്യമിടുന്നത് വിജയ സാധ്യത കുറയ്ക്കുമെന്ന പേടിയില്‍ ഇവിടെ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് താല്‍പര്യക്കുറവ് ഉണ്ടത്രേ. ഇതിനെ മറികടക്കാന്‍ ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആ ശ്രമം വിജയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രാദേശിക യുവ നേതാവിനെ സ്ഥാനാര്‍ത്ഥി ആക്കിയേക്കാമെന്നാണ് സൂചന. അതേസമയം ഈ നാടകങ്ങളെല്ലാം നിരീക്ഷിക്കുന്ന സിപിഎം, ശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയില്ലെങ്കില്‍ അതിന് പിന്നില്‍ യുഡിഎഫും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ഉയര്‍ത്തുമെന്നുറപ്പാണ്.

ഇനി അറിയേണ്ടത് കോണ്‍ഗ്രസ് ഏതെങ്കിലും ദുര്‍ബല സ്ഥാനാര്‍ത്ഥിയെ പേരിന് നിര്‍ത്തി മുഖം രക്ഷിക്കാന്‍ ശ്രമിക്കുമോ അല്ലെങ്കില്‍ എല്‍ഡിഎഫ് ശിവന്‍കുട്ടിയെ തന്നെ നിര്‍ത്തുന്നത് പോലെ ശക്തനായ ഒരാളെ തന്നെ ഇറക്കി രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനുള്ള ആര്‍ജ്ജവം കാണിക്കുമോ എന്നാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement