തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനത്തിനെതിരെ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. വാഗ്ദാനം നടപ്പിലായാല്‍ ആദ്യമാസം തന്നെ കെഎസ്ആര്‍ടിസി പൂട്ടിക്കെട്ടുമെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പല വാഗ്ദാനങ്ങളും യുഡിഎഫ് നടത്തും. അവരുടെ പ്രകടനപത്രികയിലെ 90% കാര്യങ്ങളും നടന്നിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായിരുന്നു. നിലവില്‍ സര്‍ക്കാര്‍ സഹായത്തോടെയാണ് നിലനില്‍ക്കുന്നത്. സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയാല്‍ 50കോടി രൂപ കൂടി സര്‍ക്കാര്‍ അധികതുക നല്‍കേണ്ടി വരുമെന്നും ഇതൊന്നും മനസിലാക്കാതെ ഡല്‍ഹിയില്‍ നിന്നും വരുന്നവര്‍ക്ക് പലതും പറയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






