ന്യൂ ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സര്‍ചാര്‍ജും ഈടാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി ഈടാക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ മാറ്റം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ സാര്‍ക്ക് രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്.
ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ളൈറ്റുകള്‍ക്ക് അധികമായി ചുമത്തുന്നത് 10 ഡോളറാണ്. മാര്‍ച്ച് 18 മുതല്‍ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കും. ഏവിയേഷന്‍ ഇന്ധനത്തിന്റെ തുക കുതിച്ചുയര്‍ന്നതാണ് തീരുമാനത്തിന് പിന്നിലെന്നും സര്‍ചാര്‍ജ് ഈടാക്കിയില്ലെങ്കില്‍ വിമാനയാത്രകള്‍ റദ്ദാക്കേണ്ടി വരുമെന്നും വിമാനക്കമ്പനികള്‍ പറയുന്നു.






