ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ പാകിസ്താന്‍ താരം സല്‍മാന്‍ അലി ആഗയുടെ റണ്ണൗട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അത്യപൂര്‍വവും വിചിത്രവുമായ രീതിയില്‍ മുന്‍ നായകന്‍ പുറത്തായത്.
പാകിസ്താന്‍ ഇന്നിങ്‌സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയമായ നിമിഷം. മെഹ്ദി ഹസന്‍ എറിഞ്ഞ പന്ത് സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന മുഹമ്മദ് റിസ്വാന്‍ ആ ഡെലിവറിയില്‍ ബോളര്‍ക്ക് നേരെ ഷോട്ട് കളിച്ചു. പന്ത് ബൗളറുടെ ബൂട്ടിന് അരികിലായി നിന്നു. ഈ സമയം നോണ്‍-സ്ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്ന സല്‍മാന്‍ അലി ആഗ ക്രീസിന് പുറത്തായിരുന്നു നിന്നിരുന്നത്. പന്ത് കൈവശപ്പെടുത്താന്‍ ബോളര്‍ മെഹ്ദി ഹസന്‍ ഓടിയെത്തിയെങ്കിലും, അതിനു മുന്‍പേ സല്‍മാന്‍ ആഗ കുനിഞ്ഞ് പന്ത് കയ്യിലെടുത്ത് ബൗളര്‍ക്ക് കൈമാറാന്‍ ശ്രമിച്ചു. എന്നാല്‍ താരം ക്രീസിന് പുറത്താണെന്ന് മനസ്സിലാക്കിയ മെഹ്ദി ഹസന്‍ ഉടന്‍ തന്നെ പന്ത് വാങ്ങി സ്റ്റംപ് ഇളക്കുകയും റണ്ണൗട്ടിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു.
Crucial moment! Mehidy Hasan Miraz removes Salman Agha with a brilliant run-out. ⚡🏏#BCB #Cricket #Bangladesh #Pakistan #ODI pic.twitter.com/N0inKkZVwz
— Bangladesh Cricket (@BCBtigers) March 13, 2026
സല്‍മാന്‍ ക്രീസിന് പുറത്തായതിനാല്‍ അമ്പയര്‍ ഔട്ട് വിളിച്ചു. 64 റണ്‍സെടുത്ത് നില്‍ക്കെയാണ് സല്‍മാന്‍ മടങ്ങിയത്. പുറത്തായതിന് പിന്നാലെ മെഹ്ദി ഹസനോട് താരം കയര്‍ക്കുന്നത് കാണാമായിരുന്നു.






