കോതമംഗലം: കോതമംഗലത്ത് തെരുവിലേറ്റുമുട്ടി യുഡിഎഫ് പ്രവര്‍ത്തകര്‍. വടാട്ടുപാറയിലാണ് സംഭവം. കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗങ്ങളും തമ്മിലെ തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിന്നും പരുക്കേറ്റു. കേരള കോണ്‍ഗ്രസ് നേതാവും പിജെ ജോസഫിന്റെ മകനുമായ അപു ജോണ്‍ ജോസഫ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഷിബു തെക്കുംപുറം എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രവര്‍ത്തകര്‍ തെരുവില്‍ തമ്മില്‍ തല്ലിയത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മണ്ഡലം കണ്‍വെന്‍ഷനിലാണ് സംഭവം. കണ്‍വെന്‍ഷന് ആളുകള്‍ കുറവായതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയും ജോസഫ് വിഭാഗം നേതാവുമായ ഷിബു തെക്കുംപുറം എന്റെ നാട് എന്ന സംഘടനയുടെ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി. ഇവരില്‍ ചിലര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയതാണ് തര്‍ക്കത്തിന്റെ തുടക്കം. പിന്നീടിത് തെരുവില്‍ ഏറ്റുമുട്ടുന്ന നിലയിലേക്ക് മാറുകയായിരുന്നു.






