കൊച്ചി: റിലീസ് ചെയ്യുന്നതിന് മുന്നേ റെക്കോര്‍ഡ് നേട്ടവുമായി ആട് 3. പ്രീ-ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ എഴുപതിനായിരത്തോളം ടിക്കറ്റുകള്‍ വിറ്റുപോയതായി നിര്‍മ്മാതാവ് വിജയ് ബാബു. എമ്പുരാന്‍, മലൈക്കോട്ടൈ വാലിബന്‍, തുടരും, ലോക എന്നിവയ്ക്ക് ശേഷം റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ സിനിമയായി ആട് 3 മാറി.
ഒരു മണിക്കൂറില്‍ 1600ലധികം ടിക്കറ്റുകളാണ് വിറ്റു പോയത്. ബുക്ക് മൈ ഷോയില്‍ ആട് 3 ട്രെന്‍ഡിങ് ആണ്. വരും ദിവസങ്ങളിലും മണിക്കൂറുകളിലും ബുക്കിങ് വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുന്‍ ഭാഗങ്ങളിലെ പ്രധാന താരങ്ങളെല്ലാം ഉണ്ടാകും.






