കണ്ണൂര്‍: പാര്‍ട്ടിയോട് ഇടഞ്ഞ് തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്ററി സ്ഥാനത്തിന് വേണ്ടി യുഡിഎഫിന്റ ചട്ടുകമായി ഗോവിന്ദന്‍ മാറിയെന്നും രാഗേഷ് ആരോപിച്ചു.
‘പാര്‍ലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടില്‍ ഗോവിന്ദന്‍ വീണു. പാര്‍ലമെന്ററി സ്ഥാനത്തേക്കാള്‍ വലുത് പാര്‍ട്ടി പാര്‍ട്ടി സ്ഥാനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന പദവിക്ക് പുറമെ നിരവധി സ്ഥാപനങ്ങളുടെ നേതൃത്വം ഗോവിന്ദന്‍ വഹിച്ചു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ഗോവിന്ദന്. അത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഗോവിന്ദന്റെ പേര് കമ്മിറ്റികളില്‍ ആരും പറഞ്ഞിട്ടില്ല. തന്നെ സ്ഥാനാര്‍ഥിയാക്കണം എന്ന് ആരും പറയാറില്ല. ശ്യാമളയ്ക്ക് പകരം വേറെ ആര് വന്നാലും ഗോവിന്ദന്‍ ഇത് തന്നെ പറയും’- രാഗേഷ് ആരോപിച്ചു.






