കോന്നി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ആവേശം മൂത്ത പ്രവർത്തകനെ ഇരുത്തി മുഖ്യമന്ത്രിയുടെ മറുപടി. ഒരു ചോദ്യമുണ്ടെന്ന് പറഞ്ഞ് എത്തിയ പ്രവർത്തകനോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് സംഭവം.
ഉദ്ഘാടനപ്രസംഗം പകുതിയായപ്പോഴാണ് അൽപം ‘ലഹരി’യിലെത്തിയ പ്രവർത്തകൻ സ്റ്റേജിനരികിലെത്തി എനിക്കൊരു ചോദ്യമുണ്ടെന്നു പറഞ്ഞത്. പ്രസംഗത്തിനിടെ വലത്തേക്കു നോക്കി മുഖ്യമന്ത്രി ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’യെന്നു മറുപടി നൽകി. അപ്പോൾത്തന്നെ പൊലീസ് എത്തി പ്രവർത്തകനെ വിളിച്ചുകൊണ്ടുപോയി.






