ബെംഗളൂരു: ഐപിൽ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ടീമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂർ. 166.6 ബില്യൺ ഇന്ത്യൻ രൂപ, അതായത് ഏകദേശം 16660 കോടി രൂപയ്ക്കാണ് ആദിത്യ ബിർള കൺസോർഷ്യം ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഐപിൽ ലെ വിലകൂടിയ ടീമായി മാറിയിരിക്കുകയാണ് ആർ സി ബി വനിതാ ടീമും പുരുഷ ടീമും. 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയതിന്‍റെ റെക്കോര്‍ഡാണ് തൊട്ടടുത്ത ദിവസം ആര്‍സിബി തകർത്തിരിക്കുന്നത്.
ടീമിനെ സ്വന്തമാക്കിയതോടെ ആര്യമൻ വിക്രം ബിർള (ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടർ) ആര്‍സിബിയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റു. ടീമിനെ സ്വന്തമാക്കാൻ നിരവധി പേർ രംഗത്തുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നായ ആർസിബിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിൽ ഏറെ സന്തോഷമുണ്ട് എന്നായിരുന്നു പ്രതികരണങ്ങൾ.
ഐപിൽ ലെ നിലവിലെ ചാമ്പ്യന്മാരാണ് ആർസിബി. കിരീടം നിലനിർത്താൻ പോരാട്ടത്തിനറങ്ങുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. അതിനിടെയാണ് ടീമിന്റെ ഉടമസ്ഥാവകാശം മാറുന്നത്.18 വർഷത്തിന് ശേഷമായിരുന്നു ആദ്യമായി ടീം കിരീടം നേടിയത്. ഇത്തവണ കിരീടം നിലനിർത്താനാണ് കോഹിലിയും സംഘവും ഇറങ്ങുന്നത്. ആരധകരാറും ഏറെ ആവേശത്തിലാണ്.




