തിരുവനന്തപുരം: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഫിനു മറക്കാൻ കഴിയാത്ത ഒരു കാലമാണ്. 99 സീറ്റുകള്‍ നേടി രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ കോൺഗ്രസിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. നാല് ജില്ലകളിൽ ഒരു എംൽഎ പോലും കണ്ടെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ആകെ 21 സീറ്റ് മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് നേടാനായത്. വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ കേരളം അഭിമുഖീകരിക്കുമ്പോൾ ഭരണം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെയാണ് ടീം യുഡിഫ് പ്രചാരണത്തിന് ഇറങ്ങുന്നത്.
കോഴിക്കോട് ജില്ലയിൽ 13 നിയോജക മണ്ഡലങ്ങളിൽ 11 ലും വിജയിച്ചത് എൽഡിഫ് ആയിരുന്നു. രണ്ടിടങ്ങളിൽ മാത്രമാണ് യുഡിഫ് മുന്നേറിയത്. പത്തനംതിട്ട ജില്ലയിൽ ചിത്രത്തിലെ ഉണ്ടായിരുന്നില്ല യുഡിഫ്. 5 നിയോജക മണ്ഡലങ്ങളിൽ അഞ്ചിലും എൽഡിഫ് മുന്നേറി. ജില്ലയിൽ സീറ്റ് ലഭിക്കാഞ്ഞത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി.
ഇടുക്കി മണ്ഡലത്തിൽ ഒന്നിലൊതുങ്ങേണ്ടി വന്നു ടീം യുഡിഫിന്. ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നാലിടത്തും എൽഡിഎഫ് ആയിരുന്നു കുതിച്ചത്. അങ്ങനെ ഹൈറേഞ്ചും കൈവിട്ടു. കാസർകോട് ജില്ലയിൽ നിന്ന് ഒരു കോൺഗ്രസ് പ്രതിനിധിക്കും 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. ഇത്തവണ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ നഷ്ട്ടപെട്ടതെല്ലാം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.





