ആലപ്പുഴ: എംഡിഎംഎ വിൽപ്പനയ്ക്കിറങ്ങിയ കുപ്രസിദ്ധ ഗുണ്ട വിജിത്ത് (28) കായംകുളം പോലീസിന്റെ പിടിയിലായി. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മാർച്ച് 23ന് രാത്രി 8.45ഓടെ എരുവ കിഴക്ക് തച്ചാശ്ശേരി മുക്കിൽ നിന്നാണ് വിജിത്തിനെ മയക്കുമരുന്നുമായി പിടികൂടിയത്.
നിരവധി കേസുകളിൽ പ്രതിയായ വിജിത്തിനെ 2024ൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.




