ഛണ്ഡീഗഢ്: പഞ്ചാബിലെ മലർകോട്ലയിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ രണ്ട് പാകിസ്ഥാൻ തീവ്രവാദികളും ഒരു പ്രദേശവാസിയും ഉൾപ്പെടെ മൂന്നു പേർ ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തു. പഞ്ചാബ് പൊലീസിന്റെ സഹകരണത്തിലാണ് ഓപ്പറേഷൻ നടത്തിയത്.പാക് തീവ്രവാദികളായ അറസ്റ്റിലായത് അബു ഹുറൈറ, ഉസ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ജമീൽ എന്ന പ്രദേശവാസിയും അറസ്റ്റിലായി. ജമീൽ ഇവർക്ക് വാടകവീട് കണ്ടെത്താൻ സഹായിച്ചതായാണ് വിവരം.
അറസ്റ്റിലായ അബു ഹുറൈർ ഇന്ത്യയ്ക്ക് അപകടകാരിയായ എ പ്ലസ് വിഭാഗത്തിൽപ്പെട്ട ഭീകരനാണ്. ഇന്റലിജൻസ് ഏജൻസികൾക്ക് ഇന്ത്യയിലെ പാക് ഭീകര പദ്ധതികളെക്കുറിച്ചും ഇവരിൽ നിന്ന് പ്രധാന വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീനഗർ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് (എസ്ഒജി) പാക് ഭീകരർ മലർകോട്ലയിൽ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരം ലഭിച്ചശേഷമാണ് റെയ്ഡ് നടന്നത്. പഞ്ചാബ് പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെയും എസ്ഒജിയുടെയും നേതൃത്വത്തിൽ ഷെർവാനി കോട്ട് ഗ്രാമത്തിൽ റെയ്ഡ് നടത്തിയപ്പോൾ, മൂന്ന് ഭീകരരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. അറസ്റ്റിനുശേഷം മൂവർക്കും ശ്രീനഗർ പൊലീസിന് ട്രാൻസിറ്റ് റിമാൻഡിൽ കൈമാറി. ഇവർ കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ താമസിച്ചു, ഇന്ത്യൻ പൗരന്മാരായി തങ്ങളുടെ തിരിച്ചറിയൽ മറച്ചുവച്ചിരുന്നുവെന്ന് അധികൃതർ പറഞ്ഞു.






