മലപ്പുറം: ഡോക്ടറെ പരിശോധന മുറിയിൽ മർദിച്ചതായി പരാതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സിനി ജലീലിനെ നാല് സ്ത്രീകൾ ചേർന്ന് മർദിച്ചെന്നാണ് ആരോപണം. സ്വകാര്യ ക്ലിനിക്കിലെ പരിശോധന മുറിയിലാണ് സംഭവം നടന്നത്. പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അജിതക്കും അശ്വതിക്കും പരിക്കേറ്റതായി അറിയുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ സ്ത്രീയെ ഗുരുതരാവസ്ഥയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സാപിഴവ് ആരോപിച്ചാണ് ആക്രമണമെന്ന സൂചന.




