മലപ്പുറം: ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പൊന്നാനി ബർളി കുളത്തിന് സമീപമുള്ള സർവീസ് റോഡിലാണ് അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേരും ഗുരുതരമായി പരിക്കേറ്റ് മരണപ്പെടുകയായിരുന്നു. മരിച്ചവർ പൊന്നാനി എം.എ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് അസ്ലം (19)യും, പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അൻസിഫ് (19)യുമാണ്.




