വാഷിങ്ടൺ: അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനെ ചുറ്റി യാത്ര ചെയ്യിക്കാൻ നാസയുടെ ‘അർട്ടെമിസ് 2’ ദൗത്യത്തിനായി കൗണ്ട്ഡൗൺ ആരംഭിച്ചു. കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടത്തുന്നത്. ഏപ്രിൽ 1ന് വൈകുന്നേരം 6:24 (EDT) നാണ് വിക്ഷേപണം ലക്ഷ്യമിടുന്നത്. നിലവിൽ കാലാവസ്ഥ 80 ശതമാനം അനുകൂലമാണെന്ന് നാസ അറിയിച്ചു.
ഭാവിയിൽ ചൊവ്വയിലേക്കുള്ള മനുഷ്യ യാത്രകൾക്കും ചന്ദ്രനിൽ സ്ഥിര സാന്നിധ്യം ഉറപ്പാക്കുന്നതിനും ഈ ദൗത്യം നിർണായകമായ ഒരു ചുവടുവയ്പ്പായിരിക്കും. വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണവും നാസ ഒരുക്കിയിട്ടുണ്ട്. ഈ ദൗത്യം ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.




