കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ’ൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഈസ്റ്റർ ദിനാഘോഷത്തിന് അനുയോജ്യമായി പ്രേക്ഷകർക്ക് ആശംസകൾ നേർന്നു പോസ്റ്റർ റിലീസ് ചെയ്തതായി നിർമ്മാതാവ് ശ്രീ ഗോകുലം ഗോപാലൻ അറിയിച്ചു.
ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സുരേഷ് ഗോപിയെ മാസ്സ് അവതാരത്തിൽ പ്രത്യക്ഷപെടുത്തിയിട്ടുണ്ട്. പോസ്റ്ററിൽ “വീണുപോയാലും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും” എന്ന വരികളുണ്ട്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സായി ബൈജു ഗോപാലൻ, വി.സി. പ്രവീൺ പ്രവർത്തിക്കുന്നുണ്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
ലോക്കേഷൻ വീഡിയോകൾ മുമ്പേ പുറത്ത് വരുകയും അത് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയ ബജറ്റിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ ചിത്രമായാണ് ‘ഒറ്റക്കൊമ്പൻ’ ഒരുക്കുന്നത്. ചിത്രത്തിലെ നായികാ അഭിനയ ആണ്. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റണി, ബിജു പപ്പൻ, മേഘ്ന രാജ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരോടൊപ്പം എഴുപതിലധികം പുതുമുഖ താരങ്ങളും വേഷമിടുന്നുണ്ട്.
ചിത്രത്തിലെ മറ്റ് പ്രവർത്തകർ: രചന – ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻ രാമേശ്വർ, എഡിറ്റിംഗ് – ഷഫീഖ് വി ബി, കലാസംവിധാനം – ഗോകുൽ ദാസ്, ആക്ഷൻ – കൈല കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, നൃത്ത സംവിധാനം – സാൻഡി, സൗണ്ട് ഡിസൈൻ – എം.ആർ. രാജാകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവിയർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്.
ശ്രീ ഗോകുലം മൂവീസ് ഈ വർഷം പ്രേക്ഷകരെ അഭിമുഖീകരിക്കാൻ ‘ഒറ്റക്കൊമ്പൻ’ സജ്ജമാക്കുകയാണ്. ബാനറിൽ ഇതോടൊപ്പം ജയസൂര്യ നായകനായ ‘കത്തനാർ’, എസ്.ജെ സൂര്യ നായകനായ ‘കില്ലർ’, മോഹൻലാൽ നായകനായ ‘L367’ പോലുള്ള മറ്റ് വമ്പൻ ചിത്രങ്ങളും ഒരുങ്ങുകയാണ്.




