കണ്ണൂർ: തലശേരി ഉസൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസിൽ ആറ് എസ്‌ഡിപിഐ പ്രവർത്തകരെ കോടതി വെറുതേവിട്ടു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലായ് 23നായിരുന്നു സലിമിന്റെ കൊലപാതകം.
കൊലപാതകത്തിന് പിന്നിൽ സിപിഎം പാർട്ടിയാണ് എന്ന് സലിമിന്റെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു. ഫസൽ വധക്കേസിലെ ചില രഹസ്യ വിവരങ്ങൾ സലിം പുറത്തു പറയുമോ എന്ന ഭയമാണ് കൊലപാതകത്തിനുള്ള കാരണം, കേസ് പുനരന്വേഷണം വേണം എന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സലിമിന്റെ കുടുംബം ഹൈക്കോടതിയെ മുമ്പ് സമീപിച്ചിരുന്നു. തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തി. അന്വേഷണത്തിലിരിക്കുന്ന സമയത്ത് വിവിധ എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു.




