കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ 15,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദ്. ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നടക്കം വലിയ സ്വീകരണങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വൻ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നാണ് പ്രതീക്ഷ എന്നും കൂട്ടിച്ചേർത്തു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് വി പി അബ്ദുൾ റഷീദ്. നേരത്തെ അബ്ദുൾ റഷീദ് തളിപ്പറമ്പവിൽ മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ടി കെ ഗോവിന്ദൻ തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായതോടെ അബ്ദുൾ റഷീദിനെ ധർമ്മടത്തേക്ക് മാറ്റുകയായിരുന്നു.
സ്വന്തം മണ്ഡലമായിട്ടും ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രിക്ക് ഒന്നും പൂർത്തീകരിക്കാനായിട്ടില്ല എന്നും അബ്ദുൾ റഷീദ് പറഞ്ഞു. ട്രഷറിയും വിദ്യാഭ്യാസ വകുപ്പ് ഓഫീസുമെല്ലാം വാടകക്കെട്ടിടത്തിലാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി വിജയൻ ഒരു മോശം എംൽഎ ആണെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു.




