ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് ഒട്ടും നിസ്സാരമല്ല. എന്നാല്‍ അതില്‍ നമ്മള്‍ വേണ്ടതുപോലെ ശ്രദ്ധിക്കാതെ വരുമ്പോഴാണ് കൂടുതല്‍ അനാരോഗ്യത്തിലേക്ക് എത്തുന്നത്. പലപ്പോഴും ആഹാരത്തിന് മുന്‍പ് എന്ത് ശ്രദ്ധിക്കണം, ആഹാരത്തിന് ശേഷം എന്ത് ശ്രദ്ധിക്കണം എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്.
ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ആഹാരത്തിന് ശേഷം നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ വരുന്നതാണ് ഭക്ഷണശേഷം ഏലക്കായ ചവക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി എന്നാണ് ഏലക്കായ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ദഹനാരോഗ്യത്തിനൊപ്പം തന്നെ മറ്റ് പല ഗുണങ്ങളും ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു. പലപ്പോഴും വായ്‌നാറ്റം പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഏലക്കായ മികച്ചത് തന്നെയാണ്. റിസര്‍ച്ച് ജേണല്‍ ഓഫ് ഫാര്‍മസി ആന്‍ഡ് ടെക്‌നോളജി പ്രകാരം, ഏലയ്ക്കയുടെ സ്വാഭാവിക ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ശ്വാസത്തെ പുതുമയുള്ളതാക്കാന്‍ സഹായിക്കുന്നു എന്നാണ് പറയുന്നത്. ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഭക്ഷണത്തിന് ശേഷം ഏലം ചവയ്ക്കുന്നതിന്റെ ഗുണങ്ങള്‍
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്നത് വഴി അത് ശരീരത്തിന് ചില ഗുണങ്ങള്‍ നല്‍കുന്നു. സിനിയോള്‍, ലിമോണീന്‍, ടെര്‍പിനീന്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ ഏലയ്ക്കയില്‍ കാണപ്പെടുന്ന ചില സജീവ സംയുക്തങ്ങളാണ്. ഇവ ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നതിനും അത് വഴി ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൂടാതെ ശ്വസനാരോഗ്യത്തിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ മെറ്റബോളിസം കൃത്യമാക്കുന്നതിനും സാധിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ച് ‘ ഗ്ലെനീഗിള്‍സ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മഞ്ജുഷ അഗര്‍വാള്‍ ഹെല്‍ത്ത് ഷോട്ടിനോട് പറയുന്നു.
ദഹന എന്‍സൈമുകള്‍ സജീവമാക്കും
ആരോഗ്യത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ദഹനം. കാരണം പല വിധത്തിലുള്ള ദഹനാരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ സ്ഥിരമായി അലട്ടുന്നുവോ? എന്നാല്‍ അതിന് പരിഹാരമായി ഏലക്കായ ചവക്കാവുന്നതാണ്. പബ്‌മെഡ് പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പ്രകാരം, ഭക്ഷണത്തിന് ശേഷം ഏലക്കായ ചവയ്ക്കുന്നത് ലിപേസ്, അമൈലേസ്, പ്രോട്ടീസുകള്‍ തുടങ്ങിയ പാന്‍ക്രിയാറ്റിക് എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു എന്നാണ് പറയുന്നത്. അത് കൂടാതെ നിങ്ങളില്‍ കുടലിന്റെ ആരോഗ്യം മികച്ചതാക്കുന്നതിനും ഇത് വഴി സാധിക്കും. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട അവസ്ഥയില്‍ ഏലക്കായ നല്‍കുന്ന ദഹനാരോഗ്യം ഒട്ടും നിസ്സാരമല്ല എന്നതാണ് സത്യം.
ഗ്യാസിന് പരിഹാരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഏലക്കായ. സ്ഥിരമായി പലരിലും ഭക്ഷണത്തിന് ശേഷം ഉണ്ടാവുന്ന ഗ്യാസ്, വയറു വേദന, ദഹനക്കേട് എന്നിവയെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നു അല്‍പം ഏലക്കായ. അതിന് കാരണം പലപ്പോഴും ഏലം ഒരു കാര്‍മിനേറ്റീവ്, ആന്റി-ഫ്‌ലാറ്റുലന്‍സ് ഏജന്റായി പ്രവര്‍ത്തിക്കുന്നു, ഇത് വയറുവേദന, ഗ്യാസ്, മറ്റ് വയറ് വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് സ്ഥിരമായി ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്.
നെഞ്ചെരിച്ചില്‍ പരിഹാരം
നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഏലക്കായ ശീലിക്കാവുന്നതാണ്. അതിന് കാരണം ഇതില്‍ ധാരാളം സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഗുണങ്ങള്‍ നിങ്ങലില്‍ ഉണ്ടാവുന്ന നെഞ്ചെരിച്ചിലിനെ പൂര്‍ണമായും പരിഹരിക്കുന്നതിനും സഹായിക്കും. ഏലക്കയിലുള്ള ഈ സംയുക്തങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ആമാശയപാളിയിലുള്ള വീക്കം കുറയ്ക്കുന്നതിന് സഹായിക്കും. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എന്തുകൊണ്ടും ഫലപ്രദമായ പരിഹാരമാണ് ഏലക്കായ.




