Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സുധാകരനെ ഇല്ലാതാക്കാന്‍ സണ്ണി ജോസഫ് ശ്രമിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ ആര്‍ അബ്ദുള്‍ ഖാദര്‍ ആണ് വെളിപ്പെടുത്തലിന് നടത്തിയിരിക്കുന്നത്.

സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ആസൂത്രിത ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് അബ്ദുള്‍ ഖാദര്‍ ആരോപിച്ചു. ചര്‍ച്ചയ്ക്ക് വേണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയി സുധാകരനെ നാണംകെടുത്തിയെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. നിയമസഭയാണ് താത്പര്യം എന്നറിയിച്ച കെ സുധാകരനെ സണ്ണി ജോസഫ് ഇടപെട്ടാണ് മത്സരത്തിനിറക്കിയത്. അരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട സമയത്ത്, നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു. അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. സുധാകരേട്ടനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നു. ഇതിന് പിന്നില്‍ നിന്ന് കളിക്കുന്നത് സണ്ണി ജോസഫാണ്. സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ വിജയിപ്പിക്കരുതെന്ന് പേരാവൂരിലെ കോണ്‍ഗ്രസുകാര്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix