ഐപിഎല്‍ 2026 സീസണിൽ വലിയ മുന്നേറ്റമാണ് രാജസ്ഥാൻ റോയൽസ് നടത്തുന്നത്. ടീമിന്റെ വിജയത്തിന് പുറമെ വ്യക്തിഗത മികവിലും മുന്നിൽ രാജസ്ഥാൻ താരങ്ങൾ തന്നെയാണ്. ഏറ്റവും മികച്ച റൺ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പും രാജസ്ഥാൻ താരങ്ങളുടെ കയ്യിലാണ്. രാജസ്ഥാൻ റോയൽസിന്റെ യശ്വസി ജയ്സ്വാളാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമത്. ബൗളിംഗില്‍ രാജസ്ഥാന്റെ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിയാണ് ഒന്നാം സ്ഥാനത്ത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ ബിഷ്‌ണോയ് മുംബൈക്കെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടിയതോടെ ആകെ വിക്കറ്റ് നേട്ടം ഏഴായി.




