Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മരട് തുരുത്തി ക്ഷേത്ര ഉത്സവം; ക്ഷേത്രത്തിലേക്ക് ഉടയാടകൾ നൽകി മരട് മാർട്ടിൻപുരം ദേവാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: എസ്.എൻ.ഡി.പി. യോഗം 1522-ാം ശാഖയുടെ കീഴിലുള്ള മരട് തുരുത്തി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ച് മതസൗഹാർദത്തിന്റെ സന്ദേശവുമായി മരട് മാർട്ടിൻപുരം ദേവാലയം ക്ഷേത്രത്തിലേക്ക് ഉടയാടകൾ കൈമാറി.

മരട് മാർട്ടിൻപുരം ദേവാലയത്തിൽനിന്ന് മൂത്തേടം ഇടവക വികാരി ഫാ. ഷൈജു തോപ്പിലിന്റെ നേതൃത്വത്തിൽ ദേവാലയ തിരുനാൾ കമ്മിറ്റി അംഗങ്ങളും പൗരപ്രമുഖരും ചേർന്ന് ക്ഷേത്രത്തിലെത്തി ഉത്സവാശംസകൾ അറിയിച്ചു.

ദേവാലയ കമ്മിറ്റിയുടെ രക്ഷാധികാരി റൈമന്റ് കുഴിവേലിൽ, ജനറൽ കൺവീനർ ജോസി ജോബ് എന്നിവർ ചേർന്ന് നൽകിയ ഉടയാടകൾ ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തി ഏറ്റുവാങ്ങി. ചടങ്ങിൽ മൂത്തേടം ഇടവക വികാരി ഫാ. ഷൈജു തോപ്പിൽ, തുരുത്തി ക്ഷേത്രം ശാഖാ പ്രസിഡന്റ് ടി.വി. സഹദേവൻ, സെക്രട്ടറി ടി.എസ്. അനിൽകുമാർ, മാർട്ടിൻപുരം ദേവാലയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

മരട് നഗരസഭ മുൻ ചെയർമാൻ ആൻറണി ആശാംപറമ്പിൽ, കൗൺസിലർ പി.ഡി. രാജേഷ്, മരട് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.കെ. സുരേഷ് ബാബു, കെ.എ. ദേവസി, ജിഷാ പ്രമോദ്, കൗൺസിലർ മോളി ജെയിംസ്, റെൻസി എലിസബത്ത്, ലെജു തോമസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix