തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തൊണ്ണൂറില്‍ കുടുതല്‍ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തിലെത്തും. 2016, 2021 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.
വോട്ടിങ് ശതമാനത്തിന്റെ പേരില്‍ യുഡിഎഫ് ഭരണം നേടുമെന്ന പ്രചാരണം അഴിച്ചുവിടുകയാണ്. ഇതില്‍ അടിസ്ഥാനമില്ല. എസ്ഐആര്‍ വോട്ടിങ് ശതമാനത്തില്‍ നിര്‍ണായകമായിട്ടുണ്ട്. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടര്‍മാരുടെ എണ്ണം കുറവായിരുന്നു. എസ്ഐആറിന് ശേഷം വോട്ടര്‍മാരുടെ എണ്ണം 2.71 കോടിയായി കുറഞ്ഞെന്നും അവരില്‍ 78.27 ശതമാനം വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയേയും കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. രണ്ട് കൂട്ടരും പണത്തിന്റെ സ്വാധീനം ഉപയോഗിച്ചു. ഉത്തരേന്ത്യയിലെ പോലുള്ള ശ്രമങ്ങള്‍ ഇത്തവണ കേരളത്തിലും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.






