Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐപിഎല്ലില്‍ 4000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമായി ശുഭ്മന്‍ ഗില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലക്‌നൗ: ഐപിഎല്ലില്‍ കോലിയുടെ റെക്കോര്‍ഡ് മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍. ഐപിഎല്‍ ചരിത്രത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് ഗിൽ സ്വന്തമാക്കിയത്. 2016ല്‍ 27 വയസ്സും 195 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം കൈവരിച്ച വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഗില്‍ തിരുത്തിയത്. ഇതേ നേട്ടം ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ 26 വയസ്സും 216 ദിവസവും പ്രായമുള്ളപ്പോള്‍ ഗില്‍ പിന്നിട്ടു. റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ടീമിന് ഉജ്ജ്വല വിജയവും സമ്മാനിച്ചാണ് ഗില്‍ മടങ്ങിയത്. ലക്നൗ ഉയര്‍ത്തിയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 7 വിക്കറ്റിനാണ് വിജയിച്ചത്. 40 പന്തില്‍ 56 റണ്‍സാണ് ഗില്‍ നേടിയത്.

Tags :

Recent News

Advertisement
WhiteswanTV Footer