കാലിഫോർണിയ: മുൻ കാമുകൻ ചാറ്റ്‌ജിപിടി ഉപയോഗിച്ച് ഉപദ്രവിക്കുന്നു എന്നാരോപിച്ചു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കമ്പനിയായ ഓപ്പൺഎഐക്ക് എതിരെ ഫയൽ ചെയ്ത് വനിത. ഈ കേസ് ടെക് ലോകത്തും നിയമരംഗത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. പരാതിക്കാരിയായ സ്ത്രീയുടെ വാദമനുസരിച്ച്, 2024-ൽ ഇരുവരും വേർപിരിഞ്ഞതിന് ശേഷം, മുൻ കാമുകൻ തന്‍റെ മാനസിക അവസ്ഥ കൈകാര്യം ചെയ്യാൻ ചാറ്റ്‍ജിപിടിയുടെ സഹായം തേടിയിരുന്നു. എന്നാൽ, കാമുകന് ആശ്വാസം നൽകേണ്ടതിന് പകരം, ചാറ്റ്ബോട്ട് കാമുകിയെ മാനസികമായി അസ്ഥിരയായവളായും ചിത്രീകരിച്ചുവെന്നാണ് ആരോപണം. ചാറ്റ്‍ജിപിടി തന്‍റെ മുൻ കാമുകനെ തെറ്റിദ്ധരിപ്പിച്ചതായും, തന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ അദേഹത്തെ പ്രേരിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഈ സംഭവം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകളുടെ സുരക്ഷയെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.




