Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തമിഴ്നാട് തിരഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക പുറത്തിറക്കി ജെ.പി നഡ്ഡ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പാർട്ടിയുടെ പ്രകടനപത്രിക ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പുറത്തിറക്കി. തമിഴ് പുതുവർഷ ദിനത്തിൽ പുറത്തിറക്കിയ ഈ പത്രിക സംസ്ഥാനത്തിന് പുതിയ തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വാഗ്ദാനങ്ങൾ അവതരിപ്പിച്ചത്. ഡിഎംകെ ഒരു കുടുംബം ഭരിക്കുന്ന പാർട്ടിയാണെന്നും സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്നും നഡ്ഡ ആരോപിച്ചു.

ഡിഎംകെ ഭരണകാലത്ത് ക്രമസമാധാനനില തകർന്നുവെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8,000 കൊലപാതകങ്ങൾ നടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 56 ശതമാനം വർധനയുണ്ടായതായും ചൂണ്ടിക്കാട്ടി. 2021ലെ പ്രകടനപത്രികയിലെ 70 ശതമാനം വാഗ്ദാനങ്ങളും സർക്കാർ പാലിച്ചിട്ടില്ലെന്നും ആരോപണം ഉന്നയിച്ചു.

സ്ത്രീകൾക്കും സാധാരണ കുടുംബങ്ങൾക്കുമായി നിരവധി ക്ഷേമപദ്ധതികളാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ അലവൻസ് നൽകും. കൂടാതെ ഓരോ കുടുംബത്തിനും 10,000 രൂപയുടെ ഒറ്റത്തവണ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതച്ചെലവ് കുറയ്ക്കാൻ പൊങ്കൽ, ദീപാവലി, തമിഴ് പുതുവർഷം എന്നിവയ്ക്കായി വർഷത്തിൽ മൂന്ന് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും പാർട്ടി അറിയിച്ചു.

കർഷകർക്കായി ‘ഉഴവേ തായ്’ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പിഎം-കിസാൻ പദ്ധതിക്ക് പുറമെ 3,000 രൂപ അധികമായി നൽകും. ഇതോടെ വാർഷിക സഹായം 9,000 രൂപയാകും.

ക്രമസമാധാന രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബിജെപി ഉറപ്പുനൽകുന്നു. സ്ത്രീകളെതിരായ അതിക്രമങ്ങൾ തടയാൻ സീറോ-എഫ്ഐആർ സംവിധാനം, ഇരകൾക്കും സാക്ഷികൾക്കും സംരക്ഷണം, ഫാസ്റ്റ് ട്രാക്ക് കോടതികൾ തുടങ്ങിയവ സ്ഥാപിക്കും. മയക്കുമരുന്ന് മാഫിയയെ ചെറുക്കാൻ പ്രത്യേക ആന്റി-നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സിന്റെ പിന്തുണയോടെ പുതിയ വകുപ്പ് രൂപീകരിക്കുമെന്നും അറിയിച്ചു.

സംസ്ഥാനത്തിന്റെ സാംസ്കാരിക-മത പാരമ്പര്യങ്ങൾ സംരക്ഷിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്തു. തിരുപ്പരംകുണ്ടം മലയിൽ കാർത്തിക ദീപം തെളിയിക്കുന്ന പാരമ്പര്യം പുനരാരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നും ഫലം മെയ് 4-നും പ്രഖ്യാപിക്കും.

Recent News

Advertisement
WhiteswanTV Footer