ബെംഗളൂരു: ഐപിഎല്ലിൽ ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലക്നൗ സൂപ്പര്‍ ജയന്റ്സ് പോരാട്ടമായിരുന്നു. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു അഞ്ച് വിക്കറ്റിന് ലക്നൗവിനെ പരാജയപ്പെടുത്തി. ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് 146 റൺസ് മാത്രമേ നേടാൻ സാധിച്ചൊള്ളു. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബാറ്റിംഗിനെത്തിയ ലക്നൗവിനെ തകർത്തത് റാസിക് സലാം, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് തകർത്തത്. 34 പന്തില്‍ 49 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.




