Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വനിതാ സംവരണ ബില്‍; ഇന്നും നാളേയും ചര്‍ച്ച, എതിര്‍ക്കാനുറച്ച് പ്രതിപക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലും ലോക്‌സഭാ സീറ്റുകള്‍ കൂട്ടാനുമുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മെഗ്വാളാണ് ബില്‍ അവതരിപ്പിക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ബില്‍ പാസാകും. സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുളള കേന്ദ്രനീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വനിതാ സംവരണ ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്ര ഭരണ നിയമ ഭേദഗതി ബില്‍ എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. മൂന്ന് ബില്ലുകളെയും എതിര്‍ത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇക്കാര്യത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ ഇന്ത്യ മുന്നണി തീരുമാനിച്ചിട്ടുണ്ട്.

വനിതാ സംവരണ ബില്ലില്‍ ഇന്നും നാളെയുമായി 18 മണിക്കൂര്‍ ചര്‍ച്ച നടന്നേക്കും. ബില്‍ ലോക്സഭ കടന്നാല്‍ ശനിയാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകളും അനുവദിക്കുന്നതാണ് പുതിയ ബില്‍. മണ്ഡല പുനര്‍നിര്‍ണയം 2026 സെന്‍സസ് പ്രകാരം വേണമെന്ന വ്യവസ്ഥ തിരുത്തിയാണ് ബില്‍ കൊണ്ടുവരുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer