കൊച്ചി: ഐബിഇഎക്സ് ഇന്ത്യ ബിഎഫ്എസ്ഐ ടെക് അവാര്‍ഡ് 2026ല്‍ ടെക്നോളജി അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന മികവിന് എന്‍ബിഎഫ്സി/പേയ്മെന്റ് ബാങ്ക് വിഭാഗത്തില്‍ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുന്‍പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്) ബ്രോണ്‍സ് അവാര്‍ഡ് നേടി. മുംബൈ ബികെസിയിലെ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററില്‍ വ്യവസായ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി പുരസ്കാരം ഏറ്റുവാങ്ങി.
മുത്തൂറ്റ് എംക്രെഡിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വായ്പാ പ്രക്രിയകള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ വായ്പാ സേവനം, ഓപ്പറേഷന്‍സ് പ്ലാറ്റ്ഫോമിനുള്ള അംഗീകാരം കൂടിയാണിത്.
മാനുവല്‍ പ്രക്രിയകള്‍, ഏകോപനമില്ലാത്ത സംവിധാനങ്ങള്‍, വായ്പാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന ദീര്‍ഘമായ സമയം തുടങ്ങിയ പ്രവര്‍ത്തന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനാണ് ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഉപഭോക്താക്കളെ ചേര്‍ക്കുന്ന പ്രക്രിയ, കെവൈസി, രേഖകളുടെ പരിശോധന, ക്രെഡിറ്റ് നടപടികള്‍ എന്നിവയില്‍ ഏകീകൃത ഡിജിറ്റല്‍ വര്‍ക്ക്ഫ്ളോകള്‍ നടപ്പിലാക്കിയതിലൂടെ സേവനങ്ങളില്‍ കൃത്യത കൊണ്ടുവരാനും മാനുഷികമായ ഇടപെടലുകള്‍ കുറയ്ക്കാനും മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും ഈ പദ്ധതി സഹായിച്ചു.
പദ്ധതി നടപ്പിലാക്കിയതിന് ശേഷം വായ്പാ പ്രോസസ്സിംഗ് വര്‍ക്ക്ഫ്ളോയുടെ 65 ശതമാനത്തിലധികം ഓട്ടോമേറ്റുചെയ്യാന്‍ സാധിച്ചു. ഇത് സേവനങ്ങള്‍ നല്‍കുന്നതിലെ വേഗത വര്‍ദ്ധിപ്പിക്കാനും പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കാനും, മികച്ച നിയന്ത്രണം കൈവരിക്കാനും സഹായിച്ചു. കൂടാതെ വായ്പാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം കുറയ്ക്കുന്നതിനും പിഴവുകള്‍ ഇല്ലാതാക്കുന്നതിനും ഈ നീക്കം വലിയ പങ്കുവഹിച്ചു. വിവിധ ടീമുകളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിച്ചു.
വിവിധ പ്രവര്‍ത്തന സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഈ പ്ലാറ്റ്ഫോമിലൂടെ സാധിച്ചതിനാല്‍ വിവരങ്ങള്‍ തടസ്സമില്ലാതെ കൈമാറാനും വായ്പാ പ്രക്രിയയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിക്കാനും സാധിക്കുന്നു. ഇതിലൂടെ സ്ഥാപനത്തിന് വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും സാധിച്ചു.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ, ഭാവിയിലേക്കായി സജ്ജമായ ഒരു സ്ഥാപനത്തെ കെട്ടിപ്പടുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരമെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. നടപടിക്രമങ്ങള്‍ ലളിതമാക്കാനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം നല്കുന്നതിനുമായി ഡിജിറ്റല്‍ മേഖലയില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നു. സുസ്ഥിര വളര്‍ച്ചയും പ്രവര്‍ത്തന മികവും കൈവരിക്കുന്നതിന് നൂതന ആശയങ്ങളെ പ്രയോജനപ്പെടുത്തുന്നതില്‍ എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മാത്യു മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.
ഐബിഇഎക്സ് ഇന്ത്യ ബിഎഫ്എസ്ഐ ടെക് അവാര്‍ഡ്സ് 2026-ല്‍ ഈ അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തന രീതികള്‍ ശക്തിപ്പെടുത്തുന്നതില്‍ കമ്പനി നല്കുന്ന തുടര്‍ച്ചയായ ശ്രദ്ധയ്ക്ക് ലഭിച്ച അംഗീകാരമാണിത്. ഈ പുതിയ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയും സ്ഥിരതയും കൊണ്ടുവരാന്‍ സഹായിച്ചുവെന്നും, സുസ്ഥിര വളര്‍ച്ചയ്ക്ക് ആവശ്യമായ വിപുലമായ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് സിഇഒ പി.ഇ. മത്തായി പറഞ്ഞു.
മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ പ്രവര്‍ത്തന മേഖല ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി കമ്പനി നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെയാണ് ഈ പുരസ്കാരം എടുത്തുകാണിക്കുന്നത്. പ്രവര്‍ത്തന അച്ചടക്കം മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.




