Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു, നാളെ 4 മണിക്ക് വോട്ടെടുപ്പ്; അതുവരെ ചര്‍ച്ച നടക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബഹളങ്ങള്‍ക്കും വാക്‌പോരിനുമിടെ വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി നല്‍കണമോ എന്ന കാര്യത്തില്‍ നടന്ന വോട്ടെടുപ്പില്‍ 251 പേര്‍ അനുകൂലിച്ചും 187 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. അങ്ങനെ ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി ലഭിച്ചു. നാളെ നാല് മണിക്ക് ബില്ലില്‍ വോട്ടെടുപ്പ് നടക്കും. അതുവരെ ചര്‍ച്ചകള്‍ നടത്താം.

ബില്ലിനെതിരെ കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി, എസ്.പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ സഭയില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. എന്നാല്‍ ബില്ലിലെ വിമര്‍ശനങ്ങള്‍ ചര്‍ച്ചാ വേളയില്‍ ഉന്നയിക്കാമെന്നും അമിത് ഷാ മറുപടി നല്‍കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix