തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ 16 മുതൽ മെയ് രണ്ട് വരെ എസ്എസ്എൽസി പരീക്ഷ മൂല്യനിർണയം നടക്കും. മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കും. 4,17,417 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കേരളത്തിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇത്തവണ മൂല്യനിർണയം വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ നടത്തരുതെന്നും മന്ത്രിയുടെ കർശന നിർദ്ദേശമുണ്ട്. പാലിക്കാത്ത സ്കൂളുകൾക്ക് എതിരെ ശക്തമായ നടപടിയുമുണ്ടാകും. സ്കൂൾ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്താൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു.






