മൈഗ്രെയ്ന്‍ ഉള്ളവര്‍ക്ക് ചൂടുകാലത്ത് അത് കൂടുതല്‍ അസഹനീയമായി മാറാറുണ്ട്. തലച്ചോറിന്റെ ചൂടിനോടുള്ള ശാരീരിക പ്രതികരണത്തിന്റെ ഫലമാണ് വേനല്‍ക്കാല മൈഗ്രെയിന്‍ എന്നത്. ശരീരത്തില്‍ ഉണ്ടാകുന്ന തെര്‍മോണ്‍ഗുലേഷന്‍ എന്ന പ്രക്രിയയാണ് പ്രധാന വില്ലന്‍.
അന്തരീക്ഷ താപനില ഉയരുമ്പോള്‍, ചൂട് ഇല്ലാതാക്കുന്നതിനായി തലച്ചോറ് രക്തക്കുഴലുകള്‍ വികസിക്കാന്‍ സിഗ്‌നല്‍ നല്‍കുന്നു. ഇതിനെ വാസോഡിലേഷന്‍ എന്ന് വിശേഷിപ്പിക്കുന്നു. മൈഗ്രെയിന്‍ സാധ്യതയുള്ളവരില്‍ ഇത് തലച്ചോറിലെ സെന്‍സിറ്റീവ് നാഡി അറ്റങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ചൂട് കൂടുമ്പോള്‍ വരുന്ന മൈഗ്രെയ്ന്‍ മണിക്കൂറുകളോളം നില്‍ക്കും. തല അനങ്ങിയാല്‍ പോലും വേദന വഷളാകും. ഓക്കാനം, പ്രകാശ സംവേദനക്ഷമതയില്ലായ്മ എന്നിവയും ഉണ്ടാകാം.
വെള്ളം കുടിച്ചതുകൊണ്ട് ഇത് മാറില്ല. വരുമ്പോള്‍ ആദ്യം തണുപ്പുള്ളതും ശാന്തമായതുമായ മുറിയില്‍ കിടക്കുക. വരാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് നല്ലത്. ദിവസേന 2.5 മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുക. പകല്‍ സമയത്ത് പുറത്തെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുക, പരമാവധി വെയില്‍ കൊള്ളാതിരിക്കുക. ഭക്ഷണം ഒഴിവാക്കാതിരിക്കലും പ്രധാനമാണ്.






