തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. ഉയർന്ന ചൂട് മൂലം പലയിടങ്ങളിലും ആളുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ പ്രധാന ആശുപത്രികളിലും ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി വിദ്യാഭ്യസ വകുപ്പ്. ചൂടുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളും നിരീക്ഷിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ പതിനൊന്ന് മാണി മുതൽ നേരിട്ട് വെയിൽ കൊള്ളരുതെന്നും അറിയിപ്പുണ്ട്. ഉയര്‍ന്ന ചൂടിന് പിന്നാലെ മൊത്ത വൈദ്യുതി ഉപഭോഗത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.






