Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭാര്യയെയും മകളെയും ക്രൂരമായി മർദിച്ചു; കേസെടുത്ത് പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്പലപ്പുഴ പുതുവൽ സ്വദേശിയായ സിബിമോനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ നിഷാമോൾ (39), 16 വയസ്സുകാരിയായ മകൾ നന്ദ എന്നിവരാണ് ആക്രമണത്തിനിരയായത്.

ഏപ്രിൽ 15-ന് രാത്രി 10.30നും 11നും ഇടയിലാണ് സംഭവം നടന്നത്. കഠിനമായ ചൂടിനെ തുടർന്ന് ഇരുവരും വീടിന്റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് മാറിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. “ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിച്ചത്” എന്ന് ചോദിച്ചാണ് സിബിമോൻ ആക്രമിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാര്യയുടെ നടുവിന് ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ച് മുഖത്ത് അടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇത് തടയാൻ എത്തിയ മകളെയും പ്രതി അസഭ്യം പറഞ്ഞ് മർദിച്ചതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

നിഷാമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 296(b), 115(2) എന്നിവ പ്രകാരവും, മകളെ മർദിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 പ്രകാരവും അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നവാസ് എച്ചിനാണ് അന്വേഷണ ചുമതല.

Recent News

Advertisement
WhiteswanTV Footer