പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ വ്യപകമായിരുന്നു കോൺഗ്രസിനുള്ളിൽ. എന്നാൽ, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ നിരവധി പേരുകളുണ്ടെന്ന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പി വി അന്‍വർ. തങ്ങൾ അധികാരത്തിൽ വന്നാൽ, പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച പിണറായി വിജയനും മരുമകനും നടത്തട്ടെയെന്നും അൻവർ പറഞ്ഞു. ധര്‍മ്മടത്ത് പിണറായി തോറ്റാല്‍ അത്ഭുതപ്പെടാനില്ലെന്നും ജയിച്ചാല്‍ പതിനായിരം വോട്ടുകളില്‍ താഴെ മാത്രമേ ഭൂരിപക്ഷം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബേപ്പൂരില്‍ പി എ മുഹമ്മദ് റിയാസ് എന്നേ തോറ്റു കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഐഎമ്മില്‍ നിന്നും വിട്ടുപോയ എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അൻവർ പറഞ്ഞു.






