പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ അനന്തിരവന്റെ ആക്രമണത്തിൽ അമ്മാവൻ മരിച്ചു. മദ്യലഹരിയിൽ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്.
കൗണ്ടന്നൂർ സ്വദേശിയായ ശെന്തിൽ കുമാർ (45) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിന്നീട് പിടികൂടി.
വിവരമനുസരിച്ച്, ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് വാക്കുതർക്കം ഉണ്ടായത്. തർക്കം ശക്തമായതോടെ പ്രഭാകരൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശെന്തിൽ കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രഭാകരനെ പൊലീസ് അറസ്റ്റ് ചെയ്തു.




