Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരഞ്ഞെടുപ്പ് ചൂടിനിടെ ബംഗാളിൽ ഐ-പാക് പ്രവർത്തനം നിർത്തി; തൃണമൂൽ ക്യാമ്പിൽ ആശങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലേക്ക് കടക്കവെ, തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന രാഷ്ട്രീയ ഉപദേശക കമ്പനിയായ ഐ-പാക് (I-PAC) താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാട്ടി 20 ദിവസത്തേക്ക് ഗ്രൗണ്ട് ഓപ്പറേഷനുകൾ നിർത്തിവയ്ക്കാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ഞായറാഴ്ച രാത്രി ജീവനക്കാർക്ക് അയച്ച ഇമെയിൽ വഴിയാണ് ഈ വിവരം പുറത്തുവന്നത്.

​ഇതോടെ ബൂത്ത് തല പ്രവർത്തനങ്ങളിലും വോട്ടർമാരെ നേരിൽ കാണുന്നതിലും ഏർപ്പെട്ടിരുന്ന നൂറുകണക്കിന് അസോഷ്യേറ്റ് ലെവൽ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കമ്പനി ആവശ്യപ്പെട്ടു. മേയ് 11-ന് ശേഷം സാഹചര്യം വിലയിരുത്തി അടുത്ത നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്. താഴെത്തട്ടിലെ പ്രവർത്തനം നിലച്ചതോടെ തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. അതേസമയം, മുതിർന്ന ഉദ്യോഗസ്ഥർ തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി ചേർന്ന് പ്രചാരണ തന്ത്രങ്ങളുടെ ഏകോപനം തുടരുന്നുണ്ടെന്നാണ് വിവരം.

​ഐ-പാക് ഡയറക്ടർമാർക്കെതിരെയുള്ള ഇ.ഡി അന്വേഷണവും റെയ്ഡുകളുമാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. അടുത്തിടെ കമ്പനിയുമായി ബന്ധപ്പെട്ട ഒരാളെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പ്രചാരണ പ്രവർത്തനങ്ങൾ തടസപ്പെട്ടുവെന്ന വാർത്തകൾ തൃണമൂൽ കോൺഗ്രസ് തള്ളി. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രചാരണം ശക്തമായി മുന്നോട്ടുപോകുമെന്നും പാർട്ടി വ്യക്തമാക്കി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ മമത ബാനർജിയുടെ തന്ത്രപ്രധാന നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്ന ഐ-പാക്കിനുണ്ടായ ഈ തിരിച്ചടി തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer