അലഹബാദ്: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വ കേസിൽ ഹര്‍ജി പരിഗണിക്കുന്നത്തിൽ നിന്ന് ജഡ്ജി പിന്മാറി. അലഹബാദ് ഹൈക്കോടതി ജഡ്ജി സുഭാഷ് വിദ്യാര്‍ത്ഥിയാണ് പിന്മാറിയത്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിരന്‍ ആണ് ആരോപണമുന്നയിച്ച് ഹർജി നൽകിയത്. ജഡ്ജിയെന്ന നിലയില്‍ മാന്യമായ പരിഗണന ഹർജിക്കാരൻ നല്കിയില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി കേസിൽ നിന്നും പിന്മാറിയത്. ഹര്‍ജിക്കാരന്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ജഡ്ജി ആരോപിച്ചു. ഇരട്ട പൗരത്വ ആരോപണത്തിൽ പരിശോധന ആവശ്യമാണെന്ന ഉത്തരവ് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.




