കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടിയിലെ മെറ്റീരിയല്‍ റൂം തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ. തന്റെ ഭര്‍ത്താവായ ഷെഹ്‌സാദ് തന്നെയാണ് സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായി മെറ്റീരിയല്‍ റൂമില്‍ കയറിയതെന്ന് ഫാത്തിമ പറഞ്ഞു.
ആശയക്കുഴപ്പവും ഔദ്യോഗിക നോട്ടീസ് ലഭിക്കുന്നതിലെ താമസവുമാണ് യുഡിഎഫ് നേതാക്കളെ വിവരങ്ങള്‍ അറിയക്കാന്‍ വൈകിയത്. അന്ന് രാവിലെ 8.30ന് ഈ വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നു. ജെഡിടി സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ മണ്ഡലം മാറി രേഖപ്പെടുത്തിയത് വിവാദത്തിന്റെ ആക്കം കൂട്ടിയെന്നും താന്‍ വരാന്‍ വൈകിയത് കൊണ്ടാണ് ഭര്‍ത്താവ് കയറിയതെന്നും ഫാത്തിമ പറയുന്നു.




