കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഉണ്ടോ എന്ന് തനിക്കറിയില്ലെന്ന് അജയ് തറയില്‍. ശക്തമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ആളാണ് കെ സി വേണുഗോപാലെന്നും അദ്ദേഹത്തിന്റെ പക്ഷക്കാരനായി നിന്നുകൊണ്ട് പറയാന്‍ താന്‍ ആളല്ലെന്നും അജയ് തറയില്‍ പറഞ്ഞു.
‘എ കെ ആന്റണി, നായനാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയായത് എംഎല്‍എ ആയിട്ടല്ല. അതൊന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു പ്രശ്നമല്ല. ആര് മുഖ്യമന്ത്രി ആകണമെന്ന് എംഎല്‍എമാര്‍ തീരുമാനിക്കട്ടെ. ഉയര്‍ന്നുവരുന്ന പേരുകാരെ കുറിച്ചുള്ള ട്രാക്ക് റെക്കോര്‍ഡ് ഒന്നും എന്റെ കയ്യിലില്ല. സമകാലികരായ ആളുകളെ കുറിച്ച് മാത്രമാണ് എനിക്കറിയാവുന്നത്. സോഷ്യല്‍ മീഡിയ പറയുന്ന ആളെ മുഖ്യമന്ത്രി ആക്കാന്‍ കഴിയില്ല’ അജയ് തറയില്‍ വ്യക്തമാക്കി.






