ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മാലിദ്വീപിന് സഹായവുമായി ഇന്ത്യ. സാർക്ക് (SAARC) കറൻസി സ്വാപ്പ് ചട്ടക്കൂടിന് കീഴിൽ 30 ബില്യൺ ഡോളർ പിൻവലിക്കാൻ കേന്ദ്ര സർക്കാർ മാലദ്വീപിന് അനുമതി നൽകി. മാലദ്വീപിന്റെ വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഈ അടിയന്തര സഹായം.
മാലദ്വീപിന്റെ സെൻട്രൽ ബാങ്കായ മാലദ്വീപ് മോണിറ്ററി അതോറിറ്റിക്ക് വിദേശനാണ്യ വിപണിയിലെ പ്രതിസന്ധി നേരിടാൻ ഈ തുക വിനിയോഗിക്കാം. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഇടപെടൽ.
സാർക്ക് രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച സംവിധാനമാണ് കറൻസി സ്വാപ്പ്. കുറഞ്ഞ പലിശ നിരക്കിൽ വിദേശനാണ്യം ലഭ്യമാക്കാൻ ഇത് സഹായിക്കും.




