Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വരിക്കാരുടെ എണ്ണത്തില്‍ വി ഐ തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ് കൈവരിച്ചതായി ട്രായ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

2026 മാര്‍ച്ചിലെ റിപ്പോര്‍ട്ട് പ്രകാരം വോഡഫോണ്‍ ഐഡിയ 1,02,899 വരിക്കാരെ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 21,927 വരിക്കാരുടെ വര്‍ദ്ധനവിന് പിന്നാലെയാണിത്. കമ്പനിയുടെ വരിക്കാരുടെ അടിത്തറ സ്ഥിരത കൈവരിക്കുന്നതിന്‍റെ പ്രാഥമിക സൂചനയായാണ് ഈ വളര്‍ച്ചയെ വിലയിരുത്തുന്നത്.

കമ്പനി മാര്‍ച്ച് മാസത്തില്‍ 1,92,211 ഗ്രാമീണ വരിക്കാരെ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മാത്രം സ്ഥിതി പരിശോധിച്ചാല്‍ മാര്‍ച്ച് മാസത്തില്‍ 27,082 വരിക്കാരെയാണ് കൂട്ടിച്ചേര്‍ത്തത്. മറ്റ് 14 സര്‍ക്കിളുകളിലും മികച്ച രീതിയില്‍ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വി ശൃംഖല വിപുലീകരണത്തിനായി നടത്തുന്ന നിക്ഷേപങ്ങളും മാറിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളര്‍ത്തിയെടുക്കുന്ന തന്ത്രങ്ങളുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം.

പരിധിയില്ലാതെ 4ജി ഡാറ്റ ലഭ്യമാക്കുന്ന നോണ്സ്റ്റോപ് ഹീറോ, പകുതി ദിവസം പരിധിയില്ലാതെ 4ജി ലഭ്യമാക്കുന്ന സൂപ്പര്‍ ഹീറോ, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 5ജി വിന്യാസം തുടങ്ങിയവയ്ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിത്തുടങ്ങിയിട്ടുണ്ട്.

അടുത്തിടെ 90 നഗരങ്ങളിലേക്ക് കൂടി 5ജി വിപുലീകരിക്കുന്നതായി വി പ്രഖ്യാപിച്ചതോടെ മെയ് മാസത്തോടെ വിയുടെ 5ജി സേവനങ്ങള്‍ 133 നഗരങ്ങളിലെത്തും.

കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന വളര്‍ച്ചാ പ്രവണത അടിവരയിട്ടുകൊണ്ട് ഫെബ്രുവരിയില്‍ 15 സര്‍ക്കിളുകളിലായി വി വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

Recent News

Advertisement
WhiteswanTV Footer