എറണാകുളം: ഫല പ്രഖ്യാനത്തിന് മുൻപേ മുഖ്യമന്ത്രി ചർച്ചകൾ ചൂട് പിടിച്ചിരുന്നു കോൺഗ്രസിനുള്ളിൽ. ഇപ്പോഴിതാ, രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുകയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകള്‍ക്ക് നേതാവാകാമെന്നും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും കൂട്ടിച്ചേർത്തു. കുറച്ചുനാൾ കെഎസ്യു ട്രഷറര്‍ പദവിയിലുണ്ടായിരുന്നു അന്ന് ആരും ഫണ്ട് തന്റെ കയ്യിൽ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സംഭവം വിവരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല താൻ പൊട്ടി വീണ ആളല്ലെന്ന് ഓര്‍മിപ്പിച്ചത്. കൊച്ചിയിൽ പികെ ഡീവര്‍ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.


