ഇടുക്കി: മറ്റൊരു വാഹനത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ ഏകദേശം 400 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു. എന്നാൽ കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുവന്താനം അമലഗിരിക്കു സമീപം ശനിയാഴ്ച വൈകിട്ട് നാലോടെ സംഭവിച്ച അപകടത്തിലാണ് തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്തും ജോയിയും രക്ഷപ്പെട്ടത്.
മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ കാർ മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്കു വീഴുകയായിരുന്നു. പയർവള്ളി പടർപ്പുകളിലേക്കാണ് വാഹനം പതിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. നാട്ടുകാർ ഉടൻ തന്നെ കൊക്കയിലിറങ്ങി പരുക്കേറ്റവരെ രക്ഷപ്പെടുത്തി റോഡിലെത്തിച്ചു.




