കാസർകോട്: കാസർകോട് സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് (38) ആണ് മരിച്ചത്. സീതാംഗോളി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു.
സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ വിശദമായ പരിശോധനകൾ പുരോഗമിക്കുന്നു.




