Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

12കാരന്റെ കട്ടിലിനടയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി; കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഉറക്കത്തിനിടെ കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് അപകടത്തില്‍പ്പെടാതെ ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നന്മണ്ട പനോളുകണ്ടി സ്വദേശിയായ റഫീഖിന്റെ മകന്‍ അല്‍ഷിദ് (12) ആണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഏകദേശം ഒരുമണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന അല്‍ഷിദ് മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ കട്ടിലിനടിയില്‍ പാമ്പിന്റെ വാല്‍ കണ്ടു. ഭയന്ന കുട്ടി ഉടന്‍ അമ്മയെ വിളിച്ചു.

വീട്ടുകാര്‍ എത്തിയപ്പോള്‍ പാമ്പ് ഫണം ഉയര്‍ത്തി നിന്നിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിച്ചു. അതിനുശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെ റെസ്‌ക്യൂ വളണ്ടിയര്‍ അബ്ദുള്‍ കരീം സ്ഥലത്തെത്തി മൂര്‍ഖന്‍ പാമ്പിനെ സുരക്ഷിതമായി പിടികൂടി.

Recent News

Advertisement
WhiteswanTV Footer